അർജുന്റെ ലോറി കരയിൽ എത്തിച്ചു
ഷിരൂർ: ഗംഗാവലിപുഴയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ അർജുന്റെ ലോറി കരയിലേക്ക് എത്തിക്കുന്നു. ക്രെയിനുകൾ ഉപയോഗിച്ച് ലോറി മുകളിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ലോറി പൂർണമായി കരയിലേക്ക് എത്തിച്ചിട്ടുണ്ട്.
റോഡിലേക്ക് വലിച്ചുകയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ലോറിക്കുള്ളിൽ കൂടുതൽ അസ്ഥികൾ കണ്ടെത്തിയതായും വിവരമുണ്ട്. ഇന്നലെ തന്നെ ലോറി കരയിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ലോറിയിൽ കെട്ടിയ വടം രണ്ട് തവണ പൊട്ടിയതിനാൽ കരയ്ക്കെത്തിക്കാനായിരുന്നില്ല. ഇന്ന് കൂടുതൽ ക്രെയിനുകളെത്തിച്ച് ദൗത്യം തുടരുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കോൺടാക്ട് പോയിന്റിൽ പന്ത്രണ്ടടി താഴ്ചയിൽ നിന്നാണ് നാവികസേന ലോറി കണ്ടെത്തിയത്.
കാണാതായി 71 ദിവസത്തിന് ശേഷമാണ് ലോറിയും മൃതദേഹവും പുഴയിൽ നിന്ന് ദൗത്യ സംഘം കണ്ടെടുത്തിരിക്കുന്നത്. മൃതദേഹ ഭാഗങ്ങൾ ഡി.എൻ.എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.