സ്വർണ വില ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സർവ്വകാല റെക്കോർഡിൽ സ്വർണ വില. ഇന്ന്(27/09/2024) പവന് 320 രൂപ വർദ്ധിപ്പിച്ച് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 56,800 രൂപയായി. ഗ്രാമിന് 40 രൂപ വർദ്ധിച്ചത്. 7100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. സ്വർണ വില വൈകാതെ 57000-ലേക്ക് കുതിക്കുമെന്ന സൂചനയാണ് ഇന്ന് നൽകുന്നത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപ. ഈ മാസമാദ്യം 53,360 ൽ എത്തിയ സ്വർണ വിലയാണ് ഏറ്റവും താഴ്ന്ന വില. പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് സ്വർണ വില കുത്തനെ ഉയർന്നത്.