സ്വര്‍ണ വില ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും തിരിച്ചുക്കയറി. ഇന്ന്(11/10/2024) പവന് ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 56,760 രൂപയായി. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്.
7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണ വില ഏക്കാലത്തെയും റെക്കോർഡ് വിലയിട്ടത്. ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.
എന്നാൽ തിങ്കളാഴ്ച മുതൽ വില കുറയാന്‍ തുടങ്ങി. ഇന്നലെ വരെ ഇത്തരത്തിൽ 760 രൂപ വരെ താഴ്ന്നിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് സ്വര്‍ണ വില തിരിച്ചുകയറുകയായിരുന്നു. അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.