സ്വർണ വില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഗ്രാമിന് 25 രൂപ വർധിച്ച് 7,120 രൂപയാണ് ശനിയാഴ്ചയിലെ വില. പവന് 200 രൂപ വർധിച്ച് 56,960 രൂപയായി. റെക്കോഡ് വിലയാണിത്. വെറും 40 രൂപ കൂടി വർധിച്ചാൽ പവൻ വില 57,000 ആകും. 18 കാരറ്റ് സ്വർണ വിലയിലും വർധനവുണ്ട്. ഗ്രാമിന് 15 രൂപ വർധിച്ച് 5,885 രൂപയായി. അതേ സമയം വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 98 രൂപയാണ് വില.