ബാംഗ്ലൂരിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് കയറി അപകടം, മലയാളി യുവാവ് മരിച്ചു
ബാംഗ്ലൂർ: ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഐ.റ്റി ജീവനക്കാരനായ മലയാളി യുവാവിന് ദാരുണാന്ത്യം. ഡൊംലൂർ മേൽപാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തിൽ കോഴിക്കോട് സ്വദേശി ജിഫ്രിൻ നസീറാണ്(24) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന കോഴിക്കോട് സ്വദേശി പ്രണവിനെ ഗുരുതരമായി പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോറമംഗലയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൃതദേഹം എ.ഐ.കെ.എം.സിയുടെ സഹായത്തോടെ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.