സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന്(15/10/2024) പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 56,760 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒക്ടോബർ ആദ്യ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞെങ്കിലും പിന്നീട് ഈ മാസം 4ന് 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഏക്കാലത്തെയും റെക്കോർഡ് വിലയിട്ടത്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.