സ്വര്‍ണ വില ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 57,000വും കടന്നു. ഇന്ന്(16/10/2024) പവന് 360 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 57,120 രൂപയായി.
ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒക്ടോബർ ആദ്യ ദിവസങ്ങളിൽ സ്വർണ വില കുറഞ്ഞെങ്കിലും പിന്നീട് ഈ മാസം നാലിന് 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണ വില ഏക്കാലത്തെയും റെക്കോർഡ് വിലയിട്ടത്. പിന്നീട് തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്വർണ വില പുതിയ ഉയരം കുറിച്ചത്.