ഗുർപത്വന്ത് സിംഗ് പന്നുൻ വധശ്രമം; ഇന്ത്യൻ മുൻ റോ ഉദ്യോഗസ്ഥന് അറസ്റ്റ് വോറന്റ്
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുനിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന് ഇന്ത്യൻ മുൻ റോ ഉദ്യോഗസ്ഥനെ കൈമാറാൻ ആവശ്യപ്പെട്ട് യു.എസ്.
മുൻ റോ ഉദ്യോഗസ്ഥനായ വികാസ് യാദവാണ് പന്നുനിനെ വധിക്കാൻ നിർദേശം നൽകിയതെന്നാണ് അമെരിക്കയുടെ ആരോപണം. ഇദ്ദേഹത്തിനെതിരേ അറസ്റ്റ് വോറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, വികാസ് യാദവ് നിലവിൽ സർക്കാർ സർവീസിൽ ഇല്ലെന്ന് ഇന്ത്യ അറിയിച്ചു. പന്നുൻ നിലവിൽ ഇന്ത്യൻ പൗരനാണ്. പന്നുനിനെ വധിക്കാൻ നിഖിൽ ഗുപ്ത എന്നയാൾക്ക് നിർദേശം നൽകിയിരുന്നു എന്നാണ് യുഎസിന്റെ ആരോപണം.
തുടർന്ന് ഒരു ലക്ഷം ഡോളറിന് കൊലപാതകം നടത്താൻ യാദവും ഗുപ്തയും ഒരു വ്യക്തിക്ക് കരാർ നൽകിയെന്നും എന്നാൽ ഈ വാടകക്കൊലയാളി യഥാർത്ഥത്തിൽ ഒരു എഫ്ബിഐ ഏജന്റായിരുന്നുവെന്നുമാണ് ആരോപണം. തുടർന്ന് ഏജന്റ് നിഖിൽ ഗുപ്തയുടെ നീക്കങ്ങൾ നിരീക്ഷിച്ച് അമെരിക്കൻ സർക്കാരിന് വിവരങ്ങൾ കൈമാറി. അങ്ങനെയാണ് വികാസ് യാദവിലേക്കെത്തുന്നതെന്ന് അമെരിക്ക ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ അന്വേഷണത്തിൽ സഹകരിക്കുന്നുണ്ടെന്ന് അമെരിക്ക വ്യക്തമാക്കി.