ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ബാംഗ്ലൂർ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാംഗ്ലൂർ എഫ്.സി ബാംഗ്ലൂരിന്റെ എഡ്ഗാർ മെൻഡസിന്റെ ഇരട്ടഗോളും ഹോർഹെ പെരേര ഡയസിന്റെ ഒരു ഗോളും ചേർന്നാണ് ബ്ലാസ്റ്റേഴ്സിന് വമ്പൻ പരാജയം നൽകിയത്.
ഹെസൂസ് ഹിമെനെ ഇൻജുറി ടൈമിൽ പെനൽറ്റിയിൽ നേടിയ ഒറ്റ ഗോൾ മാത്രം ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. സീസണിലെ ആറ് കളികളിൽ നിന്ന് അഞ്ചാം ജയമാണിപ്പോൾ ബാംഗ്ലൂർ നേടിയിരിക്കുന്നത്. ഒരു സമനിലയടക്കം നിലവിൽ 16 പോയിന്റ് ബാംഗ്ലൂരിന് സ്വന്തമാണ്. ആറ് കളികൾക്കിടെ രണ്ട് തോൽവികൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് എട്ട് പോയിന്റാണ് ഉള്ളത്.