വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻറെ വില വർധിപ്പിച്ചു
ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻറെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇതോടെ പുതുക്കിയ വില അനുസരിച്ച് കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻറെ വില 1810.50 രൂപയായി.
നേരത്തെ 1749 രൂപയായിരുന്നു വില. ഡൽഹി(1802 രൂപ), മുംബൈ(1754 രൂപ), കൊൽക്കത്ത(1911 രൂപ), ചെന്നൈ(1964.50 രൂപ) എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞ മാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻറെ വിലയിൽ 50 രൂപയുടെ വർധനയാണ് ഉണ്ടായത്. സെപ്റ്റംബറിൽ 39 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ നാല് മാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.