ഖാലിസ്ഥാൻ പ്രകടനം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഒട്ടാവ: കഴിഞ്ഞ ദിവസം ക്യാനഡയിൽ ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ ഖാലിസ്ഥാൻ വാദികളുടെ പ്രകടനത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്.
പീൽ റീജിയണൽ പൊലീസ് സെർജൻറായ ഹരിന്ദർ സോഹിക്കെതിരെയാണ് നടപടി. സസ്പെൻഡ് ചെയ്യപ്പെട്ട പീൽ റീജിയണൽ പൊലീസ് ഓഫീസർ ഹരീന്ദർ സോഹി ഖാലിസ്ഥാൻ പതാക പിടിച്ച് പ്രകടനത്തിൽ പങ്കെടുത്തതിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. പ്രതിഷേധത്തിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായും വീഡിയോയിൽ കാണാം.
സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം ഹരീന്ദർ സോഹിക്ക് സോഷ്യൽ മീഡിയയിൽ വധഭീഷണി ലഭിച്ചതായി റിപ്പോർട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതായും അന്വേഷണം നടക്കുന്നുണ്ടെന്നും പീൽ പൊലീസ് അറിയിച്ചു.