സ്വര്‍ണ വില താഴ്ന്നു
കൊച്ചി: സർവ്വ റെക്കോർഡുകളും തകർത്ത മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇന്ന്(05/11/2024) പവന് 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 59,000 എത്തിയത്. പവന് വില 60,000ത്തിൽ എത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് നവംബർ 01 മുതൽ സ്വര്‍ണ വില ഇടിഞ്ഞ് തുടങ്ങിയത്.
അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800 രൂപയാണ്. അതേസമയം, വെള്ളിയുടെ വിലയിലും ഇടിവുണ്ട്. ഇന്ന് ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില 102 രൂപയാണ്. ഒക്ടോബർ 31 - 59,640, നവംബർ 01 - 59,080, നവംബർ 02 - 58,960, നവംബർ 03 - 58,960, നവംബർ 04 - 58,960, നവംബർ 05 - 58,840.