യു.എസിൽ ട്രംപിന് മുന്നേറ്റം
വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൻറെ ആദ്യ ഫലസൂച്ചന വരുമ്പോൾ റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് മുന്നേറ്റം. 538 ഇലക്ടറൽ കോളെജ് വോട്ടുകളിൽ ട്രംപ് 177 വോട്ടുകൾ നേടിയതായാണ് റിപ്പോർട്ട്.
കമലാ ഹാരിസിന് 99 വോട്ടുകളും ലഭിച്ചു. ആദ്യ റിപ്പോർട്ട് പ്രകാരം ശക്തി കേന്ദ്രങ്ങളായി 14 സ്റ്റേറ്റുകളിൽ ട്രംപ് വിജയിച്ചതായാണ് റിപ്പോർട്ട്. ഒൻപതിടത്ത് കമലാ ഹാരിസും വിജയിച്ചു.
ഓക്ലഹോമ, അർകൻസാസ്, മിസിസിപ്പി, അലബാമ, ഫ്ളോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെർജീനിയ, നോർത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്.
ഇല്ലിനോയിസ്, മേരിലാൻഡ്, ന്യൂജേഴ്സി, ഡെലാവെയർ, റോഡ് ഐലൻഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെർമൗണ്ട് എന്നിവിടങ്ങളിൽ കമലയും വിജയിച്ചു. ആറിടത്ത് ട്രംപും അഞ്ചിടത്ത് കമലയും ലീഡ് ചെയ്യുന്നുണ്ട്.