സ്വർണ വില കുറഞ്ഞു
കൊച്ചി: സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. ഇന്ന്(07/11/2024) പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 57,600 രൂപയായി. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7,200 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വർണ വില 59,000 എത്തിയത്. പവൻ വില 60,000 ത്തിൽ എത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് നവംബർ 01 മുതൽ സ്വർണ വില ഇടിഞ്ഞ് തുടങ്ങിയത്. ഈ മാസം ഇന്നലെ മാത്രമാണ് ആകെ വർധനവ് ഉണ്ടായത്.
ഇതാദ്യമായാണ് ദിവസങ്ങൾക്കിടെ ഒറ്റയടിക്ക് 1000ത്തിലധികം രൂപ കുറയുന്നത്. ഓഹരി വിപണിയിൽ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്.