സ്വർണ വില കുറഞ്ഞു
തിരുവനന്തപുരം: അടിക്കടിയുള്ള വില വർധനവിനു ശേഷം സ്വർണ വില കുത്തനെ താഴേക്ക്. പവന് 880 രൂപ കുറഞ്ഞ് 55480 രൂപയാണ് വ്യാഴാഴ്ചയിലെ വില. ഒരാഴ്ചയ്ക്കിടെ 3,600 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 110 രൂപ കുറഞ്ഞ് 6,935 രൂപയായി. കമ്മോഡിറ്റി വിപണിയായ എം.എ.സി.എക്സിലും സമാനമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ് ഡോളർ കരുത്താർജിച്ചതും യു.എസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വവുമാണ് സ്വർണത്തെ ബാധിച്ചത്.