ഡൽഹിയിൽ വായു മലിനീകരണ തോത് അതീവ ഗുരുതരം
ന്യൂഡൽഹി: മൂടൽ മഞ്ഞിൽ ശ്വാസം മുട്ടി രാജ്യ തലസ്ഥാനം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ കണക്ക് പ്രകാരം ഡൽഹിയിലെ വായു മലിനീകരണ തോത് 432 ആയി ഉയർന്നു. അതായത് അതിഗുരുതരാവസ്ഥയിലേക്ക് എത്തി. കനത്ത മൂടൽ മഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞതിനാൽ ഡൽഹിലേക്കും പുറത്തേക്കുമുള്ള വിമാന സർവികൾക്ക് തിരിച്ചടിയാവുമെന്നാണ് റിപ്പോർട്ട്. മലിനീകരണ തോത് അതീവ ഗുരുതരമായ വായു നിരന്തരം ശ്വസിച്ചാൽ ശ്വസന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. കനത്ത കാറ്റിനെത്തുടർന്നു മലിനീകരണ സാന്ദ്രതയും ഇന്നുമുതൽ വായു ഗുണനിലവാരം വർധിപ്പിച്ചേക്കുമെന്നുള്ള കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ട് ആശ്വാസകരമാണ്.