ഉറച്ച് നിൽക്കാതെ സ്വർണ വില
കൊച്ചി: സ്വർണ വില കൂടിയും കുറഞ്ഞും തുടരുന്നു. തിങ്കളാഴ്ച 480 രൂപ കൂടി പവന് 55,960 രൂപയായി. ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയായി. നിലവിൽ ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ ഏറിയതോടെയാണ് വില കൂടിയത്. ആഗോള വിപണിയിൽ ഔൺസിന് 2,571 ഡോളറാണ് സ്പോട് ഗോൾഡ് വില. എം.സി.എക്സിൽ 24 കാരറ്റ് സ്വർണത്തിന് 74,952 രൂപയാണ് വില. യു.എസ് ഡോളർ കരുത്തോടെ മുന്നേറുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.