കെ.കെ തോമസ്, എസ്.സി അയ്യാദുരൈ ചരമ വാർഷിക ആചരണം 24ന്
പീരുമേട്: മുൻ.ഡി.സി.സി പ്രസിഡന്റും യൂണിയന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന കെ.കെ തോമസ് എക്സ് എം.എൽ.എയുടെ 22 ആമത് ചരമ വാർഷികവും എ.ഐ.സി.സി.മെമ്പറും യൂണിയന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന എസ്.സി അയ്യാദുരൈയുടെ 20 ആമത് ചരമ വാർഷികവും സംയുക്തമായി 24 ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പീരുമേട് റയിൽ വാലി(എ.ബി.ജി) ഹാളിൽ ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ(ഐ.എൻ.റ്റി.യു.സി) നേതൃത്വത്തിൽ സംയുക്ത അനുസ്മരണ സമ്മേളനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്യും. ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ, കെ.പി.സി.സി മെമ്പർ എ.പി ഉസ്മാൻ എന്നിവർ പങ്കെടുക്കുമെന്ന് യൂണിയൻ വർക്കിംഗ് പ്രസിഡൻറ് പി.കെ രാജൻ, ബ്രാഞ്ച് പ്രസിഡന്റ് കുമാരദാസ് എന്നിവർ അറിയിച്ചു.