ഭിന്നശേഷി ദിനാചരണം: ആലോചന യോഗം 23ന്
ഇടുക്കി: അന്താരാഷ്ട്ര ഭിന്നശേഷിദിനാചരണം സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി 23ന് രാവിലെ 10.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ആലോചനായോഗം ചേരും. എല്ലാ അംഗികൃത ഭിന്നശേഷി സംഘടനകളും സ്പെഷ്യല്‍ സ്കൂള്‍ അധികൃതരും പങ്കെടുക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്നോശ്വരി ഐ.എ.എസ് അറിയിച്ചു.