മുള്ളരിങ്ങാട് ബൈക്കില്‍ പോയ യുവാക്കളെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തി
മുള്ളരിങ്ങാട്: ബൈക്കില്‍ കാറിടിപ്പിച്ച് യുവാക്കളെ കൊല്ലാന്‍ ശ്രമിച്ചതിന് ഒളിവിൽ ആയിരുന്ന പ്രതിയെ കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ശേഷം മുങ്ങിയിരുന്ന പ്രതിയെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. മുള്ളരിങ്ങാട് ചരളേല്‍ ജിന്‍സ് ജോയിയെയാണ് പോലീസ് തിരുവനന്തപുരം നെടുമങ്ങാട് നിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാൾ നെടുമങ്ങാട് ജെ സി ബി ഡ്രൈവർ ആയി ജോലി നോക്കി വരിക യായിരുന്നു.ഒക്ടോബർ 15ന് വൈകിട്ട് അഞ്ചുമണിക്ക് മുള്ളരിങ്ങാട് സര്‍ക്കാര്‍സ്കൂളിന് സമീപമാണ് സംഭവം.
മുന്വൈരാഗ്യത്തിന്റ പേരില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്നയുവാക്കളെ പിന്നാലെ കാറിലെത്തി കാറ് കൊണ്ട് ഇടുപ്പിക്കുകയും തെന്നി നീങ്ങിയ ബൈക്ക് കാര്‍ പിന്നോട്ടെടുത്ത് വീണ്ടും ഇടുപ്പിക്കുകയും ചെയ്തെന്നാണ് കേസ് ഇതില്‍ ഒരു യുവാവിന്റ കാല് ഒടിയുകയും ചെയ്തു. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിൽ ആയിരുന്നു. സി.ഐ എച്ച്.എൽ ഹണി, എസ്.ഐ ഷംസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.