ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് വി മുരളീധരൻ
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് വി മുരളീധരൻ. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുരളീധരൻറെ പ്രതികരണം. 15 വർഷം മുമ്പ് ഞാൻ സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതാണ്.
ഇനി തിരിച്ച് ആ സ്ഥാനത്തേക്കില്ലെന്നും പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വി മുരളീധരൻ പറഞ്ഞു.