മധു മുല്ലശേരിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സി.പി.എം പുറത്താക്കി, ഉടൻ ബി.ജെ.പിയിൽ പ്രവേശിക്കും
തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിക്കുള്ളിലെ വിഭാഗീയതയെ തുടർന്ന് മംഗലപുരം ഏരിയാ സമ്മേളനത്തിൽ നിന്ന് മധു ഇറങ്ങിപ്പോയിരുന്നു. ഇതേ തുടർന്നാണ് ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചിരിക്കുന്നത്. മധു ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ പ്രസിഡൻറ് വി.വി. രാജേഷ് എന്നിവർ മധുവിനെ വീട്ടിലെത്തി പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎയ്ക്കെതിരേ സാമ്പത്തികാരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മധു പാർട്ടി വിട്ടതായി പ്രഖ്യാപിച്ചത്.