വാത്തിക്കുടി യു.ഡി.എഫ് വിജയം സി.പി.എമ്മിന് കാലം കാത്തുവച്ച തിരിച്ചടി; എ.പി ഉസ്മാൻ
മുരിക്കാശ്ശേരി: വാത്തിക്കുടി പഞ്ചായത്തിൽ എല്ലാ രാഷ്ട്രീയ നീതി ബോധവും ലംഘിച്ച് സി.പി.എം നടത്തിയിട്ടുള്ള കുതിരക്കച്ചവടത്തിന് കാലം കാത്തുവച്ച മറുപടിയാണ് എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് പഞ്ചായത്ത് പ്രസിഡന്റ് പദവി കിട്ടിയതെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എ.പി ഉസ്മാൻ പറഞ്ഞു.
രാഷ്ട്രീയ സദാചാരം പ്രസംഗിക്കുകയും അധികാരവും സമ്പത്തും നല്കികോൺഗ്രസിൽ നിന്നും പഞ്ചായത്തു മെമ്പർമാരെ അടർത്തിയെടുത്ത സി.പി.എം ജില്ലയിലെ കാലുമാറ്റത്തിന്റെ മൊത്തക്കച്ചവക്കാരായി മാറിയത് ജനം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ അരഡസനിലധികം ജനപ്രതിനിധികളെ പണവും സ്ഥാനമാനങ്ങളും നൽകി കൂറുമാറ്റിയതിലൂടെ ജില്ലയിലെ സി.പി.എം നേതൃത്ത്വം അണികൾക്കിടയിൽ ഒറ്റപ്പെട്ടുവെന്നും പാർട്ടി സമ്മേളനങ്ങളിൽ മറുപടി പറയാൻ വല്ലാതെ വിഷമിക്കുമെന്നും ഉസ്മാൻ കൂട്ടിച്ചേർത്തു.
വാത്തിക്കൂടി പഞ്ചായത്തിലെ ജോസ് പുരം വാർഡിലെ കോൺഗ്രസ് സമ്മേളനം സാംസ്കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരന്നു അദേഹം.
കോൺഗ്രസ് പ്രതിനിധി ജോസ്മി ജോർജിനെ പഞ്ചായത്തു പ്രസിഡന്റാക്കിയതിലൂടെ വാത്തിക്കൂടി യു.ഡി. എഫ്. നേതൃത്ത്വം അവസ ര ത്തിനൊത്ത് ഉയർന്നുവെന്നും സമ്മേളനം വിലയിരുത്തി. വാർഡു പ്രസിഡന്റ് ജെയ്സൺ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഐ.എൻ.റ്റി.യു.സി ജില്ലാ സെക്രട്ടറിയായി തെരഞെടുക്കപ്പെട്ട തങ്കച്ചൻ കാരക്കാ വയലിൽ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട ആലീസ് ഗോപുരം, ബുഷ് മോൻ കണ്ണംച്ചിറ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് സാജു മാത്യു, തങ്കച്ചൻ കാരയ്ക്കാ വയലിൽ, ജയപ്രകാശ് റ്റി.ഡി ജോസ്സ് നരിപ്പാറ, ജോസ് ചേർത്തല, ജയശ്രീ പി.ഡി, ജോയി പി.കെ തുടങ്ങിയവർ പ്രസംഗിച്ചു.