യുവതിയെ തടഞ്ഞ് നിർത്തി അശ്ലീലം പറഞ്ഞു, തട്ടികൊണ്ട് പോകുമെന്നും സി.പി.എം ഇടുക്കി പോത്തൻകണ്ടം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി
തൊടുപുഴ: യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പൊലീസ് കേസെടുത്തു.
സി.പി.എം ഇടുക്കി പോത്തൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരേയാണ് വണ്ടൻമേട് പൊലീസ് കേസെടുത്തത്. ബിജു ബാബു പലതവണ വാഹനത്തിൽ പിൻതുടർന്ന് യുവതിയെ ശല്ല്യം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ തന്നെയും അച്ഛനെയും അപായപെടുത്താൻ ശ്രമിച്ചെന്നും തട്ടിക്കൊണ്ടുപോകുമെന്ന് ഇയാൾ ഭീഷണി മുഴക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതേസമയം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് ജില്ലാ സെക്രട്ടറി സി.വി വർഗീസ് അറിയിച്ചു.