മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്തായി കാമാക്ഷി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു
ഇടുക്കി: കാമാക്ഷി ഗ്രാമപഞ്ചായത്ത് 2023 - 2024 സാമ്പത്തിക വർഷത്തിലെ സംസ്ഥാനത്തെ ഏററവും മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിൻ്റെ ക്ഷേമത്തിനായി കാമാക്ഷി ഗ്രാമപഞ്ചായത്ത് തുടർച്ചയായി നടത്തി വരുന്ന വിവിധ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ ഈ പുരസ്ക്കാരത്തിന് അർഹമാക്കിയത്. ട്രോഫിയും പ്രശസ്തിപത്രവും 25000 രൂപ ക്യാഷ് അവാർഡും അടങ്ങിയതാണ് അവാർഡ്. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ തൃശൂർ വി.കെ.എൻ മേനോൻ സ്മാരക ഇൻഡോർ സ്റേറഡിയത്തിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു സമ്മാനിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോണി ചൊള്ളമഠം, സെക്രട്ടറി ബ്രൈറ്റ്മോൻ പി, ക്ഷേമകാര്യ സ്ററാൻഡിംഗ് കമ്മററി അംഗം ഷേർളി ജോസഫ് റീന വി കെ, ജോജിമോൻ സെബാസ്ററ്യൻ, അനു ജോസ്, ആൻസമ്മ മൈക്കിൾ, സെലിൻ ടോമി, ലിസി മത്തായി, ത്രേസ്യ വി.ഡി, ഷിജി മോൾ വി.ററി. ഫിലോമിന രാജു, സിസിലി തോമസ്, ഷീന ജയ്മോൻ, ലീലാമ്മ സജി, ശശി അടയ്ക്കാമുണ്ടയിൽ, കിഷോർ വെട്ടുകാട്ടിൽ തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.