അറബിക്കടലിൽ മുങ്ങി തുടങ്ങിയ കച്ചവടക്കപ്പലിൽ നിന്ന് 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കോസ്റ്റ്ഗാർഡ്
ന്യൂഡൽഹി: നാല് മണിക്കൂർ നീണ്ട് നിന്ന പ്രയത്നത്തിനൊടുവിൽ അറബിക്കടലിൽ മുങ്ങി തുടങ്ങിയ കച്ചവടക്കപ്പലിൽ നിന്ന് 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കോസ്റ്റ്ഗാർഡ്. പാക് ഏജൻസിയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാത്തിയത്.
എം.എസ്.വി അൽ പിരൻപുറെന്ന കപ്പലാണ് വടക്കൻ അറബിക്കടലിൽ മുങ്ങിത്തുടങ്ങിയത്. ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഇറാനിലെ അബ്ബാസ് പോർട്ടിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ. ഡിസംബർ രണ്ടിനാണ് കപ്പൽ യാത്ര ആരംഭിച്ചത്.
ബുധനാഴ്ച രാവിലെയോടെ കടൽ പ്രക്ഷുബ്ധമായതോടെയാണ് കപ്പൽ മുങ്ങാൻ തുടങ്ങിയത്. കപ്പലിൽ നിന്ന ലഭിച്ച വിവരം പ്രകാരം കോസ്റ്റ് ഗാർഡ് ഉടൻ തന്നെ രക്ഷാദൗത്യത്തിന് തുടക്കം കുറിച്ചു. ഐ.സി.ജി സാർഥക്കെന്ന കപ്പൽ പ്രദേശത്തേക്ക് തിരിച്ച് വിട്ടു. കപ്പലിലുണ്ടായിരുന്നു 12 പേരെയും രക്ഷപ്പെടുത്തിയെങ്കിലും കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്.