കേരള ടൂറിസം ക്ലബ് ഇടുക്കി ജില്ലാ കൺവെൻഷൻ ചേർന്നു
ഇടുക്കി: കേരള ടൂറിസം ക്ലബ് ഇടുക്കി ജില്ലാ കൺവെൻഷൻ ഡിസംബർ 3 ചൊവ്വാഴ്ച, ഇടുക്കി,വാഗമൺ അഡ്വഞ്ചർ പാർക്കിലെ അമിനിറ്റി സെന്ററിൽ നടന്നു. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാനും, കേരള ടൂറിസം ക്ലബ്ബിന്റെ കൺവീനർ കൂടി ആയ എസ്. കെ സജീഷ് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ജിതേഷ് ജോസ്അധ്യക്ഷത വഹിച്ചു. കേരള ടൂറിസം ക്ലബ് സംസ്ഥാന കോർഡിനേറ്റ പി:. സച്ചിൻ ടൂറിസം ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു , ജില്ലയുടെ ഭാവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജില്ലാ കോർഡിനേറ്ററായി അഖിൽ ബാബു, ഡെപ്യൂട്ടി കോർഡിനേറ്റർമാരായി ഗൗരി, അനന്തകൃഷ്ണൻ എന്നിവരെ യോഗം തെരഞ്ഞെടുത്തു, ജില്ല നേതൃത്വം ഉൾപ്പെടുന്ന 11 പേര് അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി, ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിൽ നിന്ന് പ്രതിനിധികൾ ഉൾപെടുത്തികൊണ്ട് ടൂറിസം ക്ലബ് ജില്ലാ കൗൺസിൽ എന്നാ നിലയിൽ പ്രവർത്തിക്കും. ടൂറിസം ക്ലബ് "ഡെസ്റ്റിനേഷൻ അടൊപ്ഷൻ പ്രൊജക്റ്റിന്റെ" ഭാഗമായി ജില്ലയിൽ ടൂറിസം ക്ലബിന് ദത്തെടുക്കാൻ പറ്റുന്ന ടൂറിസം കേന്ദ്രങ്ങളുടെ ലിസ്റ്റ് അടങ്ങിയ ഫ്രെയിം ഡിടിപിസി സെക്രട്ടറി ടൂറിസം ക്ലബ്ബിന്റെ കൺവീനർ. എസ് കെ സജീഷിന് കൈമാറി. പരിപാടിയിൽ അഖിൽ ബാബു, ഗൗരി എന്നിവർ സംസാരിച്ചു