കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു
ബാംഗ്ലൂർ: മുൻ വിദേശകാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ(92) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം കൃഷ്ണ 1999 ഒക്ടോബർ 11 മുതൽ 2004 മേയ് 20 വരെ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.
2004 ഡിസംബർ ആറ് മുതൽ 2008 മാർച്ച് എട്ട് വരെ മഹാരാഷ്ട്ര ഗവർണറായും പ്രവർത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി ഉൾപ്പെടെ കേന്ദ്രമന്ത്രിസഭയിലെ നിരവധി പ്രധാന സ്ഥാനങ്ങളിലും എസ്.എം കൃഷ്ണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023ൽ കൃഷ്ണയെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.