പുഷ്പ 2; വ്യാജ പതിപ്പ് യൂട്യൂബിൽ
ന്യൂഡൽഹി: അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2 സിനിമയുടെ വ്യാജ പതിപ്പ് യൂട്യൂബിൽ. ഹിന്ദി ഭാഷയിലുള്ള പതിപ്പാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
GOATZZZ എന്ന അക്കൗണ്ടിൽ നിന്നാണ് സിനിമയുടെ തീയേറ്റർ പതിപ്പാണ് അപ്ലോഡ് ചെയ്തത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനകം ആയിരം കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് പുഷ്പ 2. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്.
ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്ക്രീനുകളിലാണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലിൽ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.