സ്വർണ വില വർധിച്ചു
കൊച്ചി: സ്വർണ വില വീണ്ടും 58,000 കടന്നു. ഇന്ന് (11/12/2024) പവന് 640 രൂപ വർധിച്ചതോടെ 58,280 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. ഗ്രാമിന് 80 രൂപയാണ് വർധിച്ചത്.
7285 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഇന്നലെ പവൻ വില 600 രൂപ ഉയർന്നിരുന്നു. ഈ മാസത്തിൻറെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില.
രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തിയിരുന്നു. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 103 രൂപയാണ്. ഡിസംബർ 09 - 57,040 രൂപ (+), ഡിസംബർ 10 - 57,640 രൂപ (+), ഡിസംബർ 11 - 58,280 രൂപ (+).