ഡൽഹിയിൽ അതിശൈത്യം
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ അതിശൈത്യം. ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇതോടെ ഇത്തവണത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെൽഷ്യസായിരുന്നു സീസണിലെ ഏറ്റവും കുറഞ്ഞ താപനില. സഫ്ദർജംഗ് കാലാവസ്ഥ സേറ്റഷനിൽ രാവിലെ 4.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ഇത് സാധാരണ താപനിലയേക്കാൾ നാല് പോയിന്റ് കുറവാണ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ശീത തരംഗത്തെ തുടർന്ന് ഡൽഹിയിൽ വ്യാഴാഴ്ചയോടെ താപനിലയിൽ കുത്തനെ ഇടിവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.