ഇ.പി.എഫ് നിക്ഷേപം; 2025 ജനുവരി മുതൽ എ.ടി.എമ്മിലൂടെ പിൻവലിക്കാം
ന്യൂഡൽഹി: ഇ.പി.എഫ് നിക്ഷേപം എ.ടി.എമ്മിലൂടെ പിൻവലിക്കാനാകുന്ന സംവിധാനം ജനുവരിയിൽ നിലവിൽ വരും. കേന്ദ്ര തൊഴിൽ സെക്രട്ടറി സുമിത ദവ്രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇ.പി.എഫ്ഒ 3.0 പദ്ധതിയുടെ ഭാഗമായി ഇ.പി.എഫിന് ഡെബിറ്റ് കാർഡ് മാതൃകയിലുള്ള കാർഡ് നൽകുമെന്നു തൊഴിൽ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
അടുത്ത മേയ്- ജൂൺ മാസത്തോടെ ഇതു നടപ്പാക്കായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ, ജനുവരിയിൽ തന്നെ മാതൃക നിലവിൽ വരുമെന്നാണ് ഇന്നലത്തെ പ്രഖ്യാപനം. പി.എഫ് ഉപയോക്താവ്, ആശ്രിതർ തുടങ്ങിയവർക്ക് എടിഎമ്മിലൂടെ പണം സ്വീകരിക്കാനാകുമെന്നു ദവ്ര.
ഇ.പി.എഫിനെ ഉപയോക്തൃസൗഹൃദമാക്കാനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് മാസത്തിലും നിങ്ങൾക്കത് അറിയാനാകുമെന്നും ദവ്ര. രാജ്യത്ത് ഏഴ് കോടിയിലേറെ ഉപയോക്താക്കളുണ്ട് ഇ.പി.എഫിൽ. നിലവിൽ ഇ.പി.എഫ് അക്കൗണ്ടിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയെടുക്കാൻ 7-10 ദിവസമെടുക്കും.