പുഷ്പ 2 റിലീസിനിടെ തിരക്കിൽപ്പെട്ട് ഹൈദരാബാദിൽ യുവതി മരിച്ച സംഭവം; അല്ലു അർജുൻ അറസ്റ്റിൽ
ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്ര താരം അല്ലു അർജുൻ അറസ്റ്റിൽ. അല്ലു നായകനായെത്തിയ പുതിയ ചിത്രം പുഷ്പ 2 പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിൻറെ ടാസ്ക് ഫോഴ്സ് സംഘം ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് നടനെ കസ്റ്റഡിയിൽ എടുത്തത്.