ജാമ്യം ലഭിച്ചിട്ടും ഒരു രാത്രി ജയിലിൽ കഴിഞ്ഞു
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായി തെലങ്കാന കോടതിയിൽ നിന്നും ഇടക്കാല ജാമ്യം നേടിയ തെന്നിന്ത്യൻ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി.
വെള്ളിയാഴ്ച ജാമ്യം ലഭിച്ചെങ്കിലും അല്ലു അർജുൻ ജയിലിൽ തുടരുകയായിരുന്നു. ഒരു രാത്രി മുഴുവൻ അദ്ദേഹം ജയിലിൽ കഴിഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിൻറെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തത് കാരണമാണ് നടനെ, ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്.
ഒടുവിൽ ജാമ്യ ഉത്തരവിൻറെ പകർപ്പ് രാവിലെ ലഭിച്ചതോടെയാണ് അദ്ദേഹം ജയിലിൽ നിന്നും പുറത്തേക്കിറങ്ങാനായത്. ജയിലിന് മുന്നിൽ ആരാധകർ തടിച്ചുകൂടിയതിനാൽ പിന്നിലെ ഗേറ്റ് വഴിയാണ് അല്ലു പുറത്തിറങ്ങിയത്.