കോതമംഗലത്ത് യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ ധനസഹായം ഉടൻ കൈമാറുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
കോതമംഗലം: കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ധനസഹായം ഉടൻ കൈമാറുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ദൗർഭാഗ്യകരവും അത്യന്തം വേദനാജനകവുമായ കാര്യമാണ് സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സധാരണയായി രണ്ട് ഗഡുക്കളാണ് തുക കൈമാറുക.
എന്നാൽ, എൽദോസിന്റെ കുടുംബത്തിന് ഒറ്റത്തവണയായി ധന സഹായം കൈമാറാനാണ് തീരുമാനമെന്നു മന്ത്രി അറിയിച്ചു. 10 ലക്ഷം രൂപയാണ് സർക്കാർ ധന സഹായം. സംഭവ സ്ഥലത്ത് വഴിവിളക്കുകൾ സ്ഥാപിക്കാനും കിടങ്ങ് കുഴിക്കാനും മറ്റു സ്ഥലങ്ങളിൽ ഹാങ്ങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലാ കളക്റ്റർ മുഖേന സർക്കാർ നൽകിയ ഉറപ്പുകൾ സമയബന്ധിതമായി വനം വകുപ്പ് പാലിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.