സ്വർണ വില വർധിച്ചു
കൊച്ചി: രണ്ട് ദിവസം തുടർച്ചയായി മാറ്റമില്ലാതിരുന്ന സ്വർവിലയിൽ ചൊവ്വാഴ്ച വർധന രേഖപ്പെടുത്തി. ഇന്ന്(17/12/2024) പവന് 80 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 57,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. തൊട്ടടുത്ത ദിവസം ഡിസംബർ 2ന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് 11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും എത്തി.