തിരുച്ചിറപള്ളിയിൽ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് രണ്ട് ജീവനക്കാർ മരിച്ചു
തിരുച്ചിറപ്പള്ളി: വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് 2 ജീവനക്കാർ മരിച്ചു. കരാർ ജീവനക്കാരായ കലൈമണി, മാണിക്യം എന്നിവരാണ് മരിച്ചത്.
തിരുച്ചിറപ്പള്ളിയിലെ കെ.കെ നഗറിലാണ് സംഭവം. അപകടത്തിൽ തമിഴ്നാട് വൈദ്യുത വകുപ്പ് അന്വേഷണം ആരംഭിച്ചു. സാധാരണ ഗതിയിൽ പോസ്റ്റിൽ പണി നടക്കുമ്പോൾ വൈദ്യുത ബന്ധം വിച്ഛേദിക്കാറുണ്ട്.
എന്നാൽ ഇവിടെയത് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. അപകടത്തിന് പിന്നിൽ അസ്വാഭാവികത ഉണ്ടോയെന്നും അനാസ്ഥയോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മേർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.