സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഇന്ന് (20/12/2024) പവന് 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 56,320 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്.
7040 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. യുഎസ് ഫെഡറൽ റിസർവ് ഇന്നലെ പലിശനിരക്ക് കുറച്ചത് അടക്കമുള്ളവ സ്വർണ വിലയെ സ്വാധീനിച്ചു. ഈ മാസത്തിൻറെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില.
തൊട്ടടുത്ത ദിവസം ഡിസംബർ രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണ വില എത്തിയിരുന്നു. പിന്നീട് 11ന് 58,280 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കും എത്തി. തുടർന്നും വില കുറഞ്ഞ് ഒമ്പത് ദിവസത്തിനിടെ 1940 രൂപയാണ് കുറഞ്ഞത്.