ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളുന്നു; കേരളത്തോട് അതൃപ്തി, ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു
ചെന്നൈ: തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലി ജില്ലയിൽ തള്ളുന്ന സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു.
തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുന്നതിൽ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനാണ് പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്നും കേരളത്തോട് ട്രൈബ്യൂണൽ ചോദിച്ചു.
മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. മുമ്പും സമാന കേസിൽ ഹരിത ട്രൈബ്യൂണൽ കേരളത്തിനെതിരെ കേസെടുത്തിട്ടുണ്ട്.