രാസവസ്തുക്കൾ നിറച്ച ലോറി വാഹനങ്ങളുമായി കൂട്ടിയിടിച്ച് തീപിടിത്തം ഉണ്ടായി: ജയ്പുരിൽ അഞ്ച് മരണം
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ രാസവസ്തുക്കൾ കയറ്റി വന്ന ലോറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ തീപിടിത്തം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കാറുകളും ലോറികളും ഉൾപ്പെടെ 40 ഓളം വാഹനങ്ങൾ കത്തി നശിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാസവസ്തു കയറ്റിവന്ന ലോറിയും മറ്റൊരു ട്രക്കും ആദ്യം കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം.
തുടർന്ന് മറ്റുവാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചതോടെ തീ വ്യാപിക്കുകയായിരുന്നു. 20 അഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സംതംഭിച്ചു. പരുക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.