എം.റ്റി വാസുദേവൻ നായരുടെ ആരോഗ്യനില മെച്ചപ്പെട്ടു
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ എം.റ്റി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കിഴിഞ്ഞെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. രാവിലെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങിയേക്കും. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന എം.റ്റി വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.