കട്ടപ്പനയിൽ ആത്മഹത്യ ചെയ്തയാളുടെ ഭാര്യയുടെ മൊഴി പോലീസ് രേഖപെടുത്തി
ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി പോലീസ് രേഖപെടുത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ റ്റി മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൊഴി എടുത്തത്. ആത്മഹത്യ ചെയ്ത നിക്ഷേപകനെയും കുടുംബത്തെയും കട്ടപ്പന റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതര്‍ ഏറെ ദ്രോഹിച്ചതായി മരിച്ച സാബുവിന്റെ ഭാര്യ മേരിക്കുട്ടി. ബാങ്ക് മുൻ പ്രസിഡൻ്റും സി.പി.എം നേതാവുമായ വി.ആർ സജി ഭീഷണിപ്പെടുത്തി. ഇത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും തനിക്ക് നീതി ലഭിക്കണമെന്നും മേരിക്കുട്ടി പറഞ്ഞു.