കാസർഗോഡ് കോളേജ് വിദ്യാർത്ഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1ഉം
കാസർഗോഡ്: പടന്നക്കാട് കാർഷിക കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1 രോഗവും സ്ഥിരീകരിച്ചു. 5 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.