ലോകാരോഗ്യ ദിനാചരണം ഏപ്രിൽ 7ന്
ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം ആരോഗ്യകരമായ തുടക്കം പ്രതീക്ഷാ നിർഭരമായ ഭാവി, കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തെരഞ്ഞെടുക്കാം എന്നതാണ്. മാതൃ നവജാത ശിശു മരണങ്ങൾ പരമാവധി തടയുന്നതിനും സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിനുമുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ സർക്കാരിനൊപ്പം പൊതു സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണം.
ഗർഭധാരണമോ പ്രസവമോ മൂലം ഒരു സ്ത്രീയുടെയോ കുഞ്ഞിന്റെയോ ജീവൻ നഷ്ടപ്പെടരുത്. ലോകത്ത് ഓരോ വർഷവും ഏകദേശം 3,00,000 സ്ത്രീകൾക്ക് ഗർഭധാരണമോ പ്രസവമോ മൂലം ജീവൻ നഷ്ടപ്പെടുന്നു. രണ്ട് ദശലക്ഷത്തിലധികം കുഞ്ഞുങ്ങൾ ജനിച്ച ആദ്യ മാസത്തിൽ മരിക്കുന്നു. ഏകദേശം രണ്ട് ദശലക്ഷത്തിലധികം ചാപിള്ള (Still birth) സംഭവിക്കുന്നു. അതായത് ഓരോ 7 സെക്കൻഡിലും തടയാവുന്ന ഒരു മരണം സംഭവിക്കുന്നു.
ഇന്ത്യയിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 97 അമ്മമാർ മരിക്കുന്നു. എന്നാൽ കേരളത്തിൽ ഇത് 19 ആയി കുറച്ചു കൊണ്ടുവരുവാൻ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾക്കും കേരളത്തിൽ മാതൃശിശു മരണങ്ങൾ കുറഞ്ഞപ്പോൾ പ്രസവം തീരെ ലളിതമാണെന്നും അതിന് ആശുപത്രിയിൽ പോകേണ്ട കാര്യമൊന്നുമില്ല എന്നൊരു ധാരണ ഒരു ന്യൂനപക്ഷം ആളുകൾക്കിടയിലുണ്ട്. പ്രസവിക്കുമ്പോൾ സംഭവിക്കാവുന്ന അപകടങ്ങൾ ശരിയായി കൈകാര്യം ചെയ്യാൻ വൈദ്യശാസ്ത്രത്തിനും ആശുപത്രി സംവിധാനങ്ങൾക്കും കഴിയുന്നതു കൊണ്ടാണ് പലപ്പോഴും ഇത് വളരെ ലളിതമായ ഒരു കാര്യമായി തോന്നുന്നത്. ഗർഭിണികൾക്ക് ശരിയായ പരിചരണം ഉറപ്പാക്കുകയും പിന്തുണയും നൽകുകയും ചെയ്യുക എന്നിവയാണ് പ്രധാനം. ശാരീരികമായും വൈകാരികമായും പ്രസവത്തിനു മുമ്പും ശേഷവും ഈ പിന്തുണ നൽകണം. പ്രസവം സുരക്ഷിതമാക്കാൻ പരിശ്രമിക്കുന്നതിനൊപ്പം അതിന് ആശുപത്രി പ്രസവങ്ങൾ വഹിച്ചിട്ടുള്ള പങ്കിനെ സംബന്ധിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുവാനും ഈ ദിനം ഓർമിപ്പിക്കുന്നു.
പ്രസവം ഏത് സമയത്തും അതിസങ്കീർണ്ണമായേക്കാം. അത് യഥാസമയം കൈകാര്യം ചെയ്യാനുള്ള സൗകര്യം ഉറപ്പുവരുത്തണം. പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം.





Latest News

