സുരേഷ് ഗോപി എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്നും മാധ്യമങ്ങളെ വിലക്കി
താൻ പുറത്തിറങ്ങുമ്പോൾ ഒരു മാധ്യമപ്രവർത്തകർ പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി നിർദേശിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെള്ളിയാഴ്ച ജബർപുർ സംബന്ധിച്ച ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായിരുന്നു. ' നിങ്ങൾ ആരാ? നിങ്ങൾ ആരോടാണ് ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ? ഇവിടുത്തെ ജനങ്ങളാണ് വലുത്'' - എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.





Latest News

