ജനാധിപത്യത്തിൻ്റെ ശക്തി ലോകത്തിന് മാതൃകയായി; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു
ന്യൂഡല്‍ഹി: രാജ്യത്തിന് 75-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിനായി ജീവന് നല്കിയ സൈനികര്‍ക്ക് അനുസ്മരിച്ചാണ് രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം ആരംഭിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ സ്വാതന്ത്ര്യ ദിന സന്ദേശമാണ് ഇത്. ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നു. കരുത്തുറ്റ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറി. പ്രാദേശികമായ വേർതിരിവുകൾ പരമാവധി കുറയ്ക്കാനായി. കോവിഡിനുശേഷം രാജ്യം വളരെ ശക്തമായി തിരിച്ചുവരുന്നു. സാമ്പത്തികമേഖല ശക്തമാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു