മാസപ്പടി കേസ്; വീണയ്ക്കെതിരെ ഇ.ഡി നടപടി സ്വീകരിച്ചേക്കും
ന്യൂഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണക്കെതിരേ ഇ.ഡി കേസെടുത്തേക്കുമെന്ന് റിപ്പോർട്ട്. കേസ് സംബന്ധിച്ച രേഖകൾ ഇ.ഡി എസ്.എഫ്.ഐ.ഒയോട് ആവശ്യപ്പെട്ടതായാണ് വിവരം. രേഖകൾ കിട്ടിയ ശേഷമായിരിക്കും ഇ.ഡി തുടർ നടപടികളിലേക്ക് കടക്കുക. കേസ് കള്ളപ്പണ നിരോധന നിയമത്തിൻറെ പരിധിയിൽ വരുമെന്ന് ഇ.ഡി വ്യക്തമാക്കുന്നു. അതേസമയം, എസ്.എഫ്.ഐ.ഒയുടെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച ഹർജി ബുധനാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.





Latest News

