തുമ്പച്ചി കുരിശുമല തീർത്ഥാടനം ഏപ്രിൽ 11 മുതൽ 27 വരെ
പതിമൂന്ന് ഓശാന ഞായർ, രാവിലെ ഏഴിന് കുരുത്തോല വെഞ്ചിരിപ്പ് ഇടവക ദേവാലയത്തിൽ, 11 ന് വിശുദ്ധ കുർബാന തുമ്പച്ചി കപ്പേളയിൽ.
പതിനെട്ട് ദുഃഖവെള്ളിയാഴ്ച രാവിലെ ആറിനു ദു:ഖവെള്ളി തിരുകർമ്മങ്ങൾ ഇടവക ദേവാലയത്തിൽ, എട്ടിന് ഭക്തിനിർഭരമായ കുരിശിൻ്റെ വഴി അറക്കുളം അശോക കവലയിൽ നിന്ന് മെയിൻ റോഡിലൂടെ തുമ്പച്ചി കുരിശുമലയിലേക്ക്, സമാപന പ്രാർത്ഥന, 11ന് പീഡാനുഭവ സന്ദേശം വെരി. റവ.ഡോ. വിൻസൺ ജോസഫ് കദളിക്കാട്ടിൽ പുത്തൻപുര, നേർച്ച കഞ്ഞി.
27 പുതുഞായർ രാവിലെ പത്തിന് കുരിശിൻ്റെ വഴി ഗത് സ മെനിയിൽ നിന്നും മലമുകളിലേക്ക്, 10-30 ന് വിശുദ്ധ കുർബാന, പാച്ചോർ നേർച്ച എന്നിങ്ങനെയാണ് തിരുകർമ്മങ്ങൾ എന്ന് വികാരി ഫാ.മൈക്കിൾ കിഴക്കേപ്പറമ്പിൽ,, കൈക്കാരൻമാരായ ബേബി ഐക്കരമറ്റം, ജോയി കുളത്തിനാൽ,, ഷിന്ദു കുളത്തിനാൽ, കുരുവിള ജേക്കബ് കാരുവേലിൽഎന്നിവർ വാർത്താ സമ്മേളനത്തിലറിയിച്ചു.





Latest News

