അരവിന്ദ് കെജരിവാളിൻ്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്
അഹമ്മദാബാദ്: അരവിന്ദ് കെജരിവാളിൻ്റെ റോഡ് ഷോക്ക് നേരെ കല്ലേറ്. സൂറത്തിൽ നടക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ റാലിയിലാണ് നാടകിയ സംഭവം അരങ്ങേറിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി കെജരിവാള്‍ രംഗത്തെത്തി. കഴിഞ്ഞ 27 വര്‍ഷമായി സംസ്ഥാനനത്തിന് വേണ്ടി ബിജെപി ഒന്നും ചെയ്തിട്ടില്ല. വിലക്കയറ്റവും തൊഴില്‍ ഇല്ലായ്മയും രൂക്ഷമാണ്. അവര്‍ ഗുണ്ടാപ്രവര്‍ത്തനം മാത്രമാണ് നടത്തിയത്. കഴിഞ്ഞ 27 വര്‍ഷമായി സംസ്ഥാനത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഞങ്ങളെ കല്ല് എറിയേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും കെജരിവാൾ പറഞ്ഞു. ആരോടെങ്കിലും താന്‍ എന്തെങ്കിലും തെറ്റ് ചെയ്തോ? സ്കൂളും ആശുപത്രികളും പണിയുമെന്ന് മാത്രമാണ് പറഞ്ഞത്. അവരൻ്റെ കണ്ണുകള്‍ തകര്‍ക്കും. നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ എന്തെങ്കിലും ചൂണ്ടിക്കാണിക്കാന്‍ തയ്യാറാകൂ എന്നും കെജരിവാൾ പറഞ്ഞു. സംഭവത്തിനു പിന്നാലെ നിരവധി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ കെജരിവാളിന് പൂക്കള്‍ നല്കുമ്പോള് ബിജെപി ഗുണ്ടകള്‍ കല്ലെറിയുന്നുവെന്ന് എഎപി സ്ഥാനാര്‍ഥി അല്‍പേഷ് കതിരിയ തുറന്നടിച്ചു.