പലിശ നിരക്ക് 6.25 ശതമാനമാക്കി ആർബിഐ; റിപ്പോ നിരക്ക് തുടർച്ചയായി ഉയരുന്നത് ഇത് അഞ്ചാം തവണ
മുംബൈ: വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പ പലിശ റിസർവ് ബാങ്ക് കൂട്ടി. റിപ്പോ നിരക്ക് 0.35 ശതമാനം ഉയർത്തു 6.25 ശതമാനമായി. 2.25 ശതമാനമാണ് തുടർച്ചയായി വർധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച്. ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ ഭവന, വാഹന, വ്യക്തിഗത വായിപകളുടെ പലിശ ബാങ്കുകൾ കൂട്ടും. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിൻറ് ഉയർത്തി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6 ശതമാനവും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് 6.5 ശതമാനവുമാണ്.